ലണ്ടന്‍-ചാനലുകളില്‍ ദൈവപ്രഘോഷണം നടത്തി ലോകം മുഴുവന്‍ അനുയായികളെ സൃഷ്ടിച്ച ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സ്ഥാപകന്‍ നടത്തിയ ലൈംഗിക ദുരുപയോഗിത്തിന്റെയും പീഡനത്തിന്റെയും തെളിവുകള്‍ വെളിപ്പെടുത്തി ബി.ബി.സി. നൈജീരിയന്‍ പുരോഹിതന്‍ ടി.ബി.ജോഷ്വ 2021 ല്‍ മരിക്കുന്നതിനു മുമ്പ് നടത്തിയ പീഡന കഥകളാണ് പുറത്തുവന്നത്.
അഞ്ച് ബ്രിട്ടീഷുകാരടക്കം സിനഗോഗ് ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍സ് അംഗങ്ങളാണ് ടി.ബി ജോഷ്വ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ ആരോപിച്ച് രംഗത്തുവന്നത്.
ലാഗോസിലെ രഹസ്യ കോമ്പൗണ്ടില്‍ സ്ത്രീകളുടെ ദുരുപയോഗവും പീഡനങ്ങളും ഏകദേശം 20 വര്‍ഷത്തോളം നീണ്ടുനിന്നു. സിനഗോഗ് ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍സ് ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ലെങ്കിലും നേരത്തെ പുറത്തുവന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിരുന്നു.
പന്ത്രണ്ട് വർഷം ജോഷ്യയുടെ കമ്പൌണ്ടിൽ ചെലവഴിച്ച റേ
2021ല്‍ അന്തരിച്ച ടിബി ജോഷ്വ ടെലിവിഷനുകളിലൂടെയും മറ്റും നടത്തിയ പപ്രസംഗങ്ങള്‍ ആഗോളതലത്തില്‍ ഏറെ ആകര്‍ഷിക്കപ്പെട്ടിരുന്നു. ധാരാളം അനുയായികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചര്‍ച്ചില്‍ ചേര്‍ന്നത്.
രണ്ട് വര്‍ഷത്തെ അന്വേഷണത്തിലാണ് ബിബിസിയുടെ കണ്ടെത്തലുകള്‍. ഉള്‍പ്പെടുന്നു:
കുട്ടികളെ ദുരുപയോഗം ചെയ്തതും ആളുകളെ ചങ്ങലക്കിട്ട് ചമ്മട്ടികൊണ്ട് അടച്ചതും ഉള്‍പ്പെടെ, ജോഷ്വ നടത്തിയ ശാരീരിക അതിക്രമങ്ങളുടെയും പീഡനത്തിന്റെയും ഡസന്‍ കണക്കിന് ദൃക്‌സാക്ഷി വിവരണങ്ങളും പുറത്തുവന്നവയില്‍ ഉള്‍പ്പെടുന്നു..
കോമ്പൗണ്ടിനുള്ളില്‍ വര്‍ഷങ്ങളോളം തങ്ങള്‍ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യപ്പെട്ടതായി ജോഷ്വ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറയുന്ന നിരവധി സ്ത്രീകള്‍ അവകാശപ്പെടുന്നു. ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണികളായവരെ പള്ളിക്കകത്ത് നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്തിയതായും ആരോപണങ്ങളുണ്ട്. അഞ്ച് തവണ ഗര്‍ഭഛിദ്രം നടത്തിയെന്നാണ് ഒരു യുവതി പറയുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് സംപ്രേഷണം 'അത്ഭുത രോഗശാന്തികള്‍' ജോഷ്വ എങ്ങനെയാണ് വ്യാജമായി നിര്‍മിച്ചതെന്നും ദൃക്‌സാക്ഷികള്‍ വിശദീകരിക്കുന്നു.
ഇരകളില്‍ ഒരാളായ റേ എന്ന ബ്രിട്ടീഷ് വനിത, 2002ല്‍ െ്രെബറ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ബിരുദം ഉപേക്ഷിച്ച് സഭയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുമ്പോള്‍ 21 വയസ്സായിരുന്നു പ്രായം. അടുത്ത 12 വര്‍ഷം അവള്‍ ജോഷ്വയുടെ ശിഷ്യകളില്‍ ഒരാളായി ലാഗോസിലെ കോണ്‍ക്രീറ്റ് കോമ്പൗണ്ടില്‍ ചെലവഴിച്ചു.
സ്വര്‍ഗത്തിലാണെന്ന് കരുതയാണ് എല്ലാവരും എല്ലാം സഹിച്ചതെന്നും യഥര്‍ഥത്തില്‍ നരകത്തിലായിരുന്നുവെന്നും റെ ബിബിസിയോട് പറഞ്ഞു.
ജോഷ്വ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും രണ്ട് വര്‍ഷത്തോളം ഏകാന്ത തടവിലിടുകയും ചെയ്തുവെന്ന് അവര്‍ പറയുന്നു. ദുരുപയോഗം വളരെ കഠിനമായിരുന്നുവെന്നും കോമ്പൗണ്ടിനുള്ളില്‍ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും റേ കൂട്ടിച്ചേര്‍ത്തു.
ഇമ്മാനുവല്‍ ടിവി എന്ന പേരില്‍ ഒരു ക്രിസ്ത്യന്‍ ടിവി ചാനലും സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളും പ്രവര്‍ത്തിപ്പിക്കുന്ന സിനഗോഗ് ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍സിന് ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്. 1990 കളിലും 2000 കളുടെ തുടക്കത്തിലും, യൂറോപ്പ്, അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ നൈജീരിയയിലെ പള്ളിയില്‍ ജോഷ്വയുടെ സൗഖ്യമാക്കല്‍ അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. കുറഞ്ഞത് 150 പേരെങ്കിലും ലാഗോസിലെ അദ്ദേഹത്തിന്റെ കോമ്പൗണ്ടില്‍ ശിഷ്യന്മാരായി പതിറ്റാണ്ടുകളോളം താമസിച്ചു.