അബുദബി- ഫ്രാന്‍സിലെ വസതിയില്‍ വിശ്രമിക്കുന്ന യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഈദ് ആശംസകളുമായി അബുദബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിലെത്തി. ഇരു നേതാക്കളും പരസ്പരം ആശംസകള്‍ കൈമാറി. പ്രസിഡന്റ് ആയുരാരോഗ്യത്തിനും യുഎഇയുടെയും അവിടുത്തെ ജനങ്ങളുടേയും സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥനയും നടത്തി. അല്‍ ഐന്‍ മേഖല പ്രതിനിധി ശൈഖ് തനൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ അടക്കം മറ്റു ശൈഖുമാരും ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
رئيس الدولة يستقبل محمد بن زايد في مقر إقامته في مدينة ايفيان الفرنسية بمناسبة عيد الأضحى المبارك .. وهنأ سموه رئيس الدولة بهذه المناسبة المباركة .. داعيا الله عز وجل أن يعيدها على سموه بموفور الصحة والعافية وعلى وطننا بالأمن والرخاء. pic.twitter.com/03esoFoiiz
— محمد بن زايد (@MohamedBinZayed) August 22, 2018