സിഡ്‌നി- ഓസ്‌ട്രേലിയയില്‍നിന്ന് എട്ട് ലക്ഷം യു.എസ് ഡോളര്‍ വിലവരുന്ന അരണകളും പല്ലികളും ഹോങ്കോങിലേക്ക് കടത്താന്‍ ശ്രമിച്ച സംഘം പിടിയിലായി. ഒരു യുവതിയടക്കം നാലു പേരാണ് സിഡ്‌നിയില്‍ അറസ്റ്റിലായത്. 257 പല്ലികളേയും മൂന്ന് പാമ്പുകളേയും പോലീസ് കണ്ടെത്തി. വളരെ പരിതാപകരമായ അവസ്ഥയിലാണ് ഇവയെ സൂക്ഷിച്ചിരുന്നതെന്നും പരിചരണം നല്‍കി തുറന്നുവിടുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ ചെറിയ ജാറുകളിലടച്ച് 59 ജീവനുള്ള പല്ലികളെ ഹോങ്കോങിലെക്ക് കടത്താന്‍ നടത്തിയ ശ്രമം പിടികൂടിയ ശേഷം പോലീസ് പ്രത്യക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ന്യൂ സൗത്ത് വെയില്‍സില്‍ പോലീസ് സംഘം തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തിയിരുന്നു.
സിഡ്‌നിയിലെ ഒരു വീട്ടില്‍ സൂക്ഷിച്ചവയില്‍ ജീവനുള്ള 118 പല്ലികള്‍ക്കും മൂന്ന് പാമ്പുകള്‍ക്കും എട്ട് മുട്ടകള്‍ക്കും പുറമെ, 25 ചത്ത പല്ലികളെയും കണ്ടെടുത്തിരുന്നു.
31-59 പ്രായക്കാരായ നാലുപേരാണ് പിടിയിലായതെന്നും കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രവാസികള്‍ സേവിംഗ്‌സ് അക്കൗണ്ട് എന്‍.ആര്‍.ഒ ആക്കിയില്ലെങ്കില്‍ എന്തു സംഭവിക്കും
കോൺഗ്രസ് മുൻ എം.എൽ.എ ബലാത്സംഗ കേസിൽ, പാർട്ടി സസ്പെൻഡ് ചെയ്തു