Sorry, you need to enable JavaScript to visit this website.

തീപിടിത്തത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയ 13 കാരിക്ക് ദാരുണാന്ത്യം

ഇന്‍ഡോര്‍ - തീപിടിത്തത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയ 13 കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗര്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം. താന്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തീ പടരുന്നത് കണ്ട് ഭയന്ന പെണ്‍കുട്ടി രണ്ടാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. എയ്ഞ്ചല്‍ ജെയിന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രഥമദൃഷ്ട്യാ അന്വേഷണത്തില്‍ കണ്ടെത്തി.

 

Latest News