ഷാര്‍ജ ശൈഖിന്റെ നാലു കോടി മുഖ്യമന്ത്രിക്കു കൈമാറി

ഷാര്‍ജ- പ്രളയ ദുരിതത്തില്‍ കേരളത്തിന് വിദേശത്ത് ലഭിക്കുന്ന സഹായത്തെ ചൊല്ലി വാഗ്വാദം കൊഴുക്കുന്നതിനിടെ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഖ്യാപിച്ച ധനസഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ശൈഖിന്റെ സാമ്പത്തിക ഉപദേഷ്ടാവും മലയാളിയുമായ സെയ്ദ് മുഹമ്മദ് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വൈ.എ റഹീം, പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം കൊച്ചു കൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു.

യു.എ.ഇ എക്‌സ്‌ചേഞ്ച്, എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ഉടമ ഡോ. ബി.ആര്‍ ഷെട്ടിയും നാലു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറി. നേരത്തെ രണ്ടു കോടിയുടെ സംഭാവനയാണ് ഷെട്ടി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച നാലു കോടി രൂപയുടെ ചെക്കാണ് ഷെട്ടി മുഖ്യമന്ത്രി പിണറായിക്കു കൈമാറിയത്. ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 കോടി രൂപയും ബുധനാഴ്ച  കൈമാറി. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി അരക്കോടി രൂപ നല്‍കി.

Latest News