ചാനല്‍ അവതാരക തോക്ക് പോക്കറ്റില്‍ തിരുകി ന്യൂസ് റൂമില്‍

തെല്‍അവീവ്-ഗാസയില്‍ ഇസ്രായില്‍ യുദ്ധം തുടരുന്നതിനിടെ, ഇസ്രായിലി ടി.വി അവതാരക പോക്കറ്റില്‍ തോക്ക് തിരുകി ന്യൂസ് റൂമില്‍.
നേരത്തെയും ഇസ്രായില്‍ സൈന്യത്തെ അനുകൂലിച്ച് ഓണ്‍ലൈനില്‍ പല ഫോട്ടോകളും പങ്കുവെച്ച അവതാരക ലിതല്‍ ഷെമേഷാണ് പാന്റ്‌സിന്റെ പിറകിലെ പോക്കറ്റില്‍ തിരുകിയ തോക്ക് കാണിച്ചുകൊണ്ട് ന്യൂസ് റൂമില്‍ ഇരുന്നത്. ഗാസയില്‍ ഇസ്രായില്‍ സൈന്യവും ഹമാസും തുടരുന്ന സംഘര്‍ഷത്തെ രണ്ടാമത്തെ ഹോളോകോസ്റ്റായാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്.
ഇസ്രായില്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചപ്പോള്‍ ഉപയോഗിച്ചിരുന്ന സൈനിക യൂനിഫോം ധരിച്ചുള്ള ഫോട്ടോകള്‍ ലിതല്‍ ഷെമേഷ് പോസ്റ്റ് ചെയ്തിരുന്നു.

ഭാര്യയുടെ മയ്യിത്തെടുത്തപ്പോൾ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു

ആളുമാറി മരണം; ഭാര്യ ജീവനൊടുക്കി ഒരാഴ്ചക്കുശേഷം യുവാവ് ശരിക്കും മരിച്ചു

Latest News