നെടുമ്പാശ്ശേരി- രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരില്‍നിന്ന് ഒന്നേകാല്‍ കോടി രൂപയോളം വില വരുന്ന സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റിലിജന്‍സ് വിഭാഗം പിടികൂടി. 2312 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. മസ്‌കത്തില്‍നിന്ന് ഷാര്‍ജ വഴി എത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന കോഴിക്കോട് സ്വദേശി മന്‍സൂറില്‍നിന്ന് 84 ലക്ഷം രൂപ വില വരുന്ന 1515 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 15 സ്വര്‍ണക്കട്ടികള്‍ ഇയാള്‍ എമര്‍ജന്‍സി ലാംപിന്റെ ബാറ്ററിയുടെ ഭാഗത്താണ് ഒളിപ്പിച്ചിരുന്നത്. ജിദ്ദയില്‍നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ എറണാകുളം പെരുമ്പാവൂര്‍ സ്വദേശി സുബൈറില്‍നിന്നും 40 ലക്ഷം രൂപ വില വരുന്ന 797 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ മിശ്രിതത്തിന്റെ മൂന്ന് കാപ്‌സ്യൂളുകള്‍ ഇയാള്‍ മലാശയത്തില്‍ ഒളിപ്പിച്ചിരികുകയായിരുന്നു.
ഭാര്യയുടെ മയ്യിത്തെടുത്തപ്പോൾ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു
ആളുമാറി മരണം; ഭാര്യ ജീവനൊടുക്കി ഒരാഴ്ചക്കുശേഷം യുവാവ് ശരിക്കും മരിച്ചു
മോഡിക്കെതിരായ വിമര്‍ശനത്തിനു പിന്നാലെ മാലദ്വീപ് ബഹിഷ്‌കരണം, മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു