ടൊറന്റോ- എയര്‍ കാനഡ വിമാന യാത്രക്കാിടെ സ്വന്തം കുടുംബാംഗത്തെ യാത്രക്കാരനായ പതിനാറുകാരന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചു വിട്ടു. ജനുവരി മൂന്നിനായിരുന്നു സംഭവം.
ടൊറന്റോയില്‍ നിന്നും കാല്‍ഗറിയിലേക്ക് തിരിച്ച വിമാനമാണ് വഴിതിരിച്ചു വിട്ടത്. വിനപെഗ് റിച്ചാര്‍ഡ്‌സണ്‍ അന്താരാഷ്ട വിമാനത്താവളത്തിലേക്ക് സന്ദേശമെത്തിയതോടെ പോലീസ് അന്വേഷണം നടത്തി പതിനാറുകാരനെ അറസ്റ്റു ചെയ്തു. പതിനാറുകാരനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ആക്രമണത്തിന് വിധേയനായ യാത്രക്കാരന് ചെറിയ പരിക്കുകളുണ്ട്.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. 2019ല്‍ 1161 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 2031 ആയി ഉയര്‍ന്നു.