കൊൽക്കത്ത - പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. മുർഷിദാബാദിലെ പാർട്ടി ജനറൽസെക്രട്ടറി സത്യാൻ ചൗധരിയാണ് കൊല്ലപ്പെട്ടത്. ബെഹറാംപൂരിൽ വച്ച് ഇന്ന് ഉച്ചയോടെ ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ പഴയ അടുപ്പക്കാരനായിരുന്നു സത്യാൻ ചൗധരി. കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മും കോൺഗ്രസുമെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പ്രതികരിച്ചു.