ദമാം - മയക്കുമരുന്ന് വിതരണ മേഖലയിൽ പ്രവർത്തിച്ചുവന്ന ഇന്ത്യൻ യുവാവിനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ കിഴക്കൻ പ്രവിശ്യയിൽ നിന്ന് അറസ്റ്റ് ചെയ്തു. അതിമാരക രാസലഹരി മരുന്നാണ് ഇന്ത്യക്കാരൻ വിതരണം ചെയ്തുന്നത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇന്ത്യക്കാരനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ അറിയിച്ചു.
മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ടും 995 എന്ന നമ്പറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളിൽ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് നൽകുന്ന വിവരങ്ങൾ തീർത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകൾ പറഞ്ഞു.