വാഷിംഗ്ടണ്‍-ആകാശത്ത് വിമാനത്തിന്റെ വിന്‍ഡോ പാനല്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 171 ബോയിംഗ് വിമാനങ്ങളുടെ സര്‍വീസ് തല്‍ക്കാലം നിര്‍ത്തി. യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശത്തെ തുടര്‍ന്നണ് അമേരിക്കയില്‍ 171 ബോയിംഗ് മാക്‌സ് -9 വിമാനങ്ങള്‍ സുരക്ഷാ പരിശോധനക്കായി നിലത്തിറക്കിയത്.
അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ വിന്‍ഡോ പാനലാണ് കഴിഞ്ഞ ദിവസം ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ചത്. യാത്രക്കാര്‍ ഭയന്നുവിറച്ച സംഭവത്തില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയിരുന്നു. ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് മാസം മുമ്പ് മാത്രം സര്‍വീസ് തുടങ്ങിയ വിമാനത്തിലാണ് വിന്‍ഡോ പാനല്‍ പൊട്ടിത്തെറിച്ചത്.
മാകസ് 9 വിമാനങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊണ്ട ശേഷമേ ഇവയുടെ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് ഫെഡറല്‍ എവിയേഷന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആളുമാറി മരണം; ഭാര്യ ജീവനൊടുക്കി ഒരാഴ്ചക്കുശേഷം യുവാവ് ശരിക്കും മരിച്ചു
കാര്‍ അപകടത്തില്‍ രക്ഷപ്പെട്ട നാലു പേര്‍ അരമണിക്കൂര്‍ കഴിഞ്ഞ് ട്രക്കിടിച്ച് മരിച്ചു