Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലേത് ഗുണ്ടകളെ സംരക്ഷിക്കുന്ന സർക്കാർ-കെ.സി വേണുഗോപാൽ

ന്യൂദൽഹി- ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും വണ്ടിപ്പെരിയാറിലെ ഇരയുടെ കുടുംബത്തിന് ആവശ്യമായ സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇരയുടെ പിതാവിനെതിരെ ഉണ്ടായ ആക്രമണം അപലപനീയമാണെന്നും ഈ കുടുംബത്തിന് സുരക്ഷ നൽകുന്നതിൽ സർക്കാരിന്റെ ഭാഗത്ത് മന:പൂർവമായ വീഴ്ചയുണ്ടായെന്നും വേണുഗോപാൽ പറഞ്ഞു. ഇരകൾക്ക് നീതി നേടി കൊടുക്കുന്നതിന് വേണ്ടി ഇന്ന് വണ്ടിപ്പെരിയാറിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്നത് പാർട്ടിയുടെ ദേശീയ നിലപാടല്ല. അതത് സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങൾ അവിടെ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് കോൺഗ്രസ് നിലപാട്. തെരഞ്ഞെടുപ്പ് കമ്മീഷൻ കോൺഗ്രസ് പ്രതിനിധികളെ കാണാൻ പോലും കൂട്ടാക്കുന്നില്ല. ഇന്ത്യാ മുന്നണിയിൽ മാധ്യമങ്ങൾ സൂചിപ്പിക്കുന്നതുപോലെയുള്ള അഭിപ്രായ വ്യത്യാസമില്ല. സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നു. 28 പാർട്ടികളെ ഉൾക്കൊള്ളുന്ന മുന്നണിയാണ് ഇന്ത്യ സഖ്യം. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം. അത് പെട്ടെന്ന് തീർക്കാൻ സാധ്യമല്ല. അതുകൊണ്ടുതന്നെ പല പ്രാവശ്യം ചർച്ചകൾ വേണ്ടിവരും. ഒടുവിൽ സീറ്റ് വിഭജനം പൂർത്തിയാക്കി ഇന്ത്യ മുന്നണിയിലെ കക്ഷികൾ ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിൽ  ഒറ്റക്കെട്ടായി അണിനിരക്കും. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രി പിണറായിയുടെ ഓഫീസ് മുഖ്യകേന്ദ്രമാണെന്ന്  പ്രസംഗിക്കുന്നതിന് പകരം പ്രധാനമന്ത്രി നടപടിയെടുക്കാൻ തയ്യാറാകണം. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണം പ്രധാനമന്ത്രി ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് ആ ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു.

Latest News