ന്യൂദല്‍ഹി- ആകാശത്ത് അലാസ്‌ക എയര്‍ലൈന്‍സ് വിന്‍ഡോ പൊട്ടിത്തെറിച്ച സംഭവത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിമാനങ്ങളിലെ എമര്‍ജന്‍സി എക്‌സിറ്റുകളുടെ പരിശോധന നടത്താന്‍ എല്ലാ ഇന്ത്യന്‍ എയര്‍ലൈന്‍സുകളോടും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദ്ദേശിച്ചു.
അലാസ്‌ക എയര്‍ലൈന്‍സ് സംഭവത്തില്‍ ബോയിംഗ് 737- 9 മാക്‌സ് വിമാനമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ ബോയിംഗില്‍ നിന്ന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യന്‍ വിമാന കമ്പനികളൊന്നും ഇതുവരെ ബോയിംഗ് 737-9 മാക്‌സ് തങ്ങളുടെ വിമാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ലെന്നും ഡിജിസിഎ അറിയിപ്പില്‍ പറയുന്നു.
അലാസ്‌ക എയര്‍ലൈന്‍സിന്റെ വിന്‍ഡോ പൊട്ടിത്തെറിച്ച സംഭവത്തെ തുടര്‍ന്നാണ് (ഡിജിസിഎ) ഇന്ത്യന്‍ കമ്പനികള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബോയിംഗ് 737-8 മാക്‌സ് വിമാനങ്ങളിലും എമര്‍ജന്‍സി എക്‌സിറ്റുകളില്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
WATCH: Alaska Airlines plane made an emergency landing in Portland, Oregon after aircraft's window blows out in mid-air.
— Insider Paper (@TheInsiderPaper) January 6, 2024
pic.twitter.com/lYKjEC8niM