കോട്ടയം - മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ മഹിളാ കോൺഗ്രസ് നേതാവ് ഡോ.ജെസിമോൾ ജേക്കബ്.കോട്ടയത്ത് കോൺഗ്രസിനെ നശിപ്പിക്കുന്നത് അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂരാണെന്ന് ജെസി കുറ്റപ്പെടുത്തി. കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചതിന് മഹിള കോൺഗ്രസ് കോട്ടയം ജില്ല സെക്രട്ടറി കൂടിയായ ഡോ. ജെസിമോളെ സസ്പെന്റു ചെയ്തിരുന്നു. സ്ത്രീ വിരുദ്ധ നേത്യത്വമെന്ന് ആരോപിച്ച് കോട്ടയം കെ.എസ് ആർ ടി സി ക്കു സമീപമായിരുന്നു സമരം. ഇതേ തുടർന്ന്
അഞ്ചുദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ജെസിക്ക് കത്ത് നൽകി. ഇതേക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ജെസി തിരുവഞ്ചൂരിനെ വിമർശിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ ശ്രമിച്ച പി.വി. ജോയിയെ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറാക്കി. ആരോപണ വിധേയനെ മണ്ഡലം പ്രസിഡന്‍റാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കടുംപിടിത്തം പിടിച്ചു. ഇതിനുപിന്നിലെ ദുരുദ്ദേശ്യത്തെക്കുറിച്ച് അറിയില്ല. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ നേതാവിനെതിരായ തന്‍റെ പരാതിക്ക് മറുപടി നൽകാതെ തനിക്കെതിരെ നടപടിയെടുത്തത് നീതിയല്ല. തന്‍റെ പരാതി തെറ്റെന്നോ നടപടി ആവശ്യ മില്ലാത്തതാണോ എന്ന് തിരുവഞ്ചൂർ വിശദീകരിക്കണമെന്നും ജെസി മോൾ ആവശ്യപ്പെട്ടു.
കെ.കെ.നായരും കെ.കെ.മുഹമ്മദും; സംഘ്പരിവാറിന് കഞ്ഞിവെച്ചവർ
തദ്ദേശ തെരഞ്ഞെടുപ്പിൻ തനിക്കെതിരെ ഏറ്റുമാനൂരിൽ റിബൽ സ്ഥാനാർത്ഥിയെ നിർത്തി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ വ്യക്തിയെ പുതിയ സ്ഥാനത്ത് അവരോധിച്ചതാണ് ചോദ്യം ചെയ്തെന്നും ജെസി മോൾ പറഞ്ഞു. ഇക്കാര്യത്തിൽ അച്ചടക്ക സമിതി ചെയർമാൻ എന്ന നിലയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ നിഷ്പക്ഷമായി പെരുമാറിയില്ലെന്നും ജെസി മോൾ ആരോപിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ആളെ സംരക്ഷിക്കുകയും തനിക്കെതിരെ അച്ചടക്ക നടപടി എടുക്കുകയും ചെയ്തത് തികച്ചും സ്ത്രീ വിരുദ്ധ ഏകപക്ഷീയമായ നടപടിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേതൃത്വത്തിന് സസ്പെൻഷനുള്ള മറുപടി നൽകുമെന്നും ജെസി മോൾ അറിയിച്ചു