പോർട് ലാൻഡ്- ആകാശത്ത് വെച്ച് വിമാനത്തിന്റെ വിൻഡോ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. അമേരിക്കയിലെ പോർട് ലാൻഡ് വിമാനത്താവളത്തിലാണ് സംഭവം. 174 യാത്രക്കാരുണ്ടായിരുന്ന അലാസ്ക എയർലൈൻസിന്റെ ജനാലയാണ് ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ചത്. ആറ് ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു.
ജനാല തകർന്നതിനെ തുടർന്ന് യാത്രക്കാർ ഭീതിയിലായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തെ തുടർന്ന് യാത്രക്കാർ ഓക്സിജൻ മാസ്ക് ധരിച്ചിരുന്നു. വിമാനത്തിനകത്ത് എമർജൻസി പ്രഖ്യാപിച്ചതിനെ തുടർന്ന് സീറ്റ് ബെൽറ്റിടാനും ഓക്സിജൻ മാസ്ക് ധരിക്കാനും യാത്രക്കാർ ധൃതിപ്പെടുന്നത് വീഡിയോയിൽ കാണാം. 16,000 അടി ഉയരത്തിലായിരിക്കുമ്പോഴാണ് പൊടുന്നനെ വിമാനത്തിന്റെ ജനാല തകർന്നത്. വിമാനം സുരക്ഷിതമായി പോർട് ലാൻഡ് വിമാനത്താവളത്തിൽ ഇറക്കാൻ സാധിച്ചുവെന്ന് അധികൃതർ പറഞ്ഞു.
BREAKING:
— Visegrád 24 (@visegrad24) January 6, 2024
An Alaska Airlines plane has made an emergency landing in Portland after a part of the plan disintegrated mid-flight.
Phones and other items were sucked out through the hole, but fortunately no passengers were seated in the vicinity. https://t.co/he01H33pCw