വാഷിംഗ്‌ടൺ ഡിസി- ഡൊണാൾഡ് ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കുന്നതിനെതിരെ വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകി പ്രസിഡണ്ട് ജോ ബൈഡൻ. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ 2021 ജനുവരി ആറിന് നടന്ന ആക്രമണത്തിന്റെ വാർഷികത്തിന് ഒരു ദിവസം മുമ്പായിരുന്നു ബൈഡന്റെ പ്രസംഗം. അമേരിക്കയുടെ ഭരണസംവിധാനത്തെ തകർക്കാൻ ട്രംപ് ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ടാൽ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ പ്രതികാരം ചെയ്യാൻ ട്രംപ് പ്രതിജ്ഞയെടുത്തിരിക്കയാണെന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ദിവസം മുതൽ തന്നെ സ്വേച്ഛാധിപതിയായി പ്രവർത്തിച്ചു തുടങ്ങുമെന്നും ബൈഡൻ ആരോപിച്ചു.
ട്രംപിന്റെ ജനാധിപത്യത്തിനെതിരായ ആക്രമണം ഭൂതകാലം മാത്രമല്ലെന്നും ഭാവിയിലും അതു തന്നെയാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നതെന്നും ബൈഡൻ പറഞ്ഞു.