പൂനെ- ശ്രീരാമന്‍ മാംസാഹാരി ആയിരുന്നുവെന്ന വിവാദ പ്രസ്താവന നടത്തി മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് എന്‍.സി.പി എം.എല്‍.എ ജിതേന്ദ്ര ഔഹാദിനെതിരെ പോലീസ് കേസെടുത്തു.
ബി.ജെ.പിയുടെ സിറ്റി നേതാവ് ധീരജ് ഘാട്ടെ നല്‍കിയ പരാതിയിലാണ് മഹരാഷ്ട്ര മുന്‍മന്ത്രി കൂടിയായ ജിതേന്ദ്രക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മനഃപൂര്‍വം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് വിശ്രംബാഗ് പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്‍.സി.പിയുടെ ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിലെ നേതാവാണ് ജിതേന്ദ്ര. രണ്ടു ദിവസം മുമ്പാണ് രാമന്‍ വെജിറ്റേറിയനല്ലെന്നും മാംസാഹാരി ആയിരുന്നുവെന്നും ജിതേന്ദ്ര പറഞ്ഞത്.
അദ്ദേഹം വേട്ടയാടുകയിെ ഭക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹം നമ്മുടെ ബഹുജന്‍ ആയിരുന്നു. നിങ്ങള്‍ ബി.ജെ.പിയാണ് അദ്ദേഹത്തെ വെജിറ്റേറിയനാക്കുന്നത്. എന്നാല്‍ രാമന്റെ മാതൃക സ്വകീരിച്ചാണ് ഞങ്ങള്‍ ആട്ടിറച്ചി കഴിക്കുന്നത്-ഷിര്‍ദിയില്‍ നടന്ന എന്‍.സി.പി സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മഹരാഷ്രയിലെ ബ്രാഹ്മണേതര സമൂഹത്തെ സൂചിപ്പിക്കാനാണ് ബഹുജന്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്. വിവാദമായതിനു ശേഷം ആരുടെയങ്കിലും വികാരം വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് എം.എല്‍.എ പറഞ്ഞിരുന്നു. പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ജിദ്ദയില്‍ സൗദി പൗരനെ കൊലപ്പെടുത്തി; രണ്ട് പ്രവാസികളെ തെരയുന്നു
സോഷ്യല്‍ താരമാകന്‍ എന്തും ചെയ്യും; അടിവസ്ത്രം ഊരി മുടിയില്‍ കെട്ടി