ന്യൂദല്‍ഹി- അന്വേഷണത്തിന്റെ പേരില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിന് മാര്‍ഗരേഖ വേണമെന്ന ഹരജിയില്‍ ഇ.ഡി, സി.ബി.ഐ, ദല്‍ഹി പോലീസ് എന്നിവരില്‍ നിന്ന് സുപ്രിംകോടതി നിലപാട് തേടി.
ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയുടെ ഹരജിയിലാണ് കോടതി നടപടി. ന്യൂസ് ക്ലിക്കില്‍ റെയ്ഡ് നടത്തിയ അന്വേഷണ ഏജന്‍സികള്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍, സ്ഥാപനത്തിലെ കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.
യാതൊരു നടപടിക്രമവും പാലിക്കാതെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്നാണ് ഹരജിയിലെ വാദം. ഉപകരണങ്ങളെല്ലാം പിടിച്ചെടുത്തത് തങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ സമാനമായ ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. അതോടൊപ്പം ഈ ഹരജിയും പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു.
ജിദ്ദയില്‍ സൗദി പൗരനെ കൊലപ്പെടുത്തി; രണ്ട് പ്രവാസികളെ തെരയുന്നു
സോഷ്യല്‍ താരമാകന്‍ എന്തും ചെയ്യും; അടിവസ്ത്രം ഊരി മുടിയില്‍ കെട്ടി