Sorry, you need to enable JavaScript to visit this website.

അറബിക്കടലിൽ ഹൈജാക്ക് ചെയ്ത കപ്പൽ ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു

ന്യൂദൽഹി- അറബിക്കടലിൽ സൊമാലിയൻ തീരത്ത് അഞ്ചംഗ സംഘം റാഞ്ചിയ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. നാവികസേനയുടെ കമാന്റർമാർ കപ്പലിൽ പ്രവേശിച്ചു. ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് വിക്രാന്തിൽനിന്ന് പറന്നയുർന്ന ഹെലികോപ്ടറിൽനിന്നുള്ള കമാന്റർമാർ തട്ടിക്കൊണ്ടുപോയ ചരക്കുകപ്പലിന്റെ മുകളിൽ ഇറങ്ങി. മുകൾ നിലയിലെ പരിശോധന പൂർത്തിയാക്കി താഴെ ഡക്കിലേക്ക് പ്രവേശിക്കുകയും ചെയ്തു. 15 ഇന്ത്യക്കാരാണ് ഈ കപ്പലിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് സൈന്യം പ്രതികരിച്ചു. ലൈബീരിയന്‍ ഉടമസ്ഥതയിലുള്ള എംവി ലീല നോർഫോക്ക് എന്ന കപ്പലാണ് കടൽക്കൊള്ളക്കാർ റാഞ്ചിയത്. ഇന്നലെ വൈകിട്ടാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം ഇന്ത്യൻ നാവികസേനയ്ക്ക് കിട്ടിയത്. തന്ത്രപ്രധാനമായ ജലപാതകളിലെ വിവിധ കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന ബ്രിട്ടീഷ് സൈനിക സംഘടനയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) ആണ് ഹൈജാക്കിംഗ് റിപ്പോർട്ട് ചെയ്തത്. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.


 

Latest News