കണ്ണൂര്‍-ബൈക്കില്‍ കറങ്ങി പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന രാജസ്ഥാന് സ്വദേശി പിടിയില്‍.
സതീഷ് ജന്ഗമിനെ (26) ആണ് കണ്ണൂര്‍ ടൗണ്‍ സി.ഐ, പി.എ.ബിനു മോഹനും സംഘവും പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് എളയാവൂരില്‍ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ ബൈക്കില്‍ പിന്തുടര്ന്നെത്തി പ്രതി അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെയും പ്രതി പെണ്‍കുട്ടിയെ ശല്യം ചെയ്തതോടെ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുത്ത കണ്ണൂര്‍ ടൗണ്‍ പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്ക് നമ്പര്‍ തിരിച്ചറിഞ്ഞ് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ പ്രതിയെ പിടികൂടി. തുടര്‍ന്ന് ബൈക്ക് കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു.
ഇക്കഴിഞ്ഞ ഡിസമ്പറില്‍ തളിപ്പറമ്പിലും സമാനമായ രീതിയില്‍ ഒരു പെണ്‍കുട്ടിയെ അപമാനിച്ചു ബൈക്കില്‍ രക്ഷപ്പെട്ടത് ഇയാളാണെന്ന് ചോദ്യം ചെയ്യലില്‍ ടൗണ്‍ പോലീസ് കണ്ടെത്തി.