റിയാദ്- ടൂറിസ്റ്റ് വിസയിൽ കഴിഞ്ഞ ദിവസം റിയാദിൽ എത്തിയ പാലക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി. മണ്ണാർക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കിൽ തെരുവ് വീട്ടിൽ രാമസ്വാമി (55)യാണ് മലാസ് അൽ ഉബൈദ് ഹോസ്പിറ്റലിൽ നിര്യാതനായത്. പിതാവ്, മുരുഗൻ. മാതാവ്, പളനി അമ്മ. ഭാര്യ, ഷീബ. മക്കൾ: അമൽ കൃഷ്ണ, ഐശ്വര്യ. കഴിഞ്ഞ മുപ്പതു വർഷത്തോളമായി പ്രവാസി ആയിരുന്ന ഇദ്ദേഹം. നടപടിക്രമങ്ങള്‍ക്ക് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂര്‍ നേതൃത്വം നല്‍കുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.