റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സുഡാനി യുവാവിനെ എയര്‍പോര്‍ട്ട് ജവാസാത്ത് പിടികൂടി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി യുവാവിനെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.