ടോക്കിയോ- വിമാന യാത്രക്കാരില്‍ കൗതുകം സൃഷ്ടിച്ച് എയര്‍ലൈന്‍ സി.ഇ.ഒ ഭക്ഷണം വിളമ്പി. ജപ്പാനില്‍നിന്ന് മലേഷ്യയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് യാത്രക്കാരെ അമ്പരപ്പിച്ചു കൊണ്ട് കമ്പനി മേധാവി തന്നെ ഭക്ഷണം വിളമ്പിയത്.
എയര്‍ ഏഷ്യ സി.ഇ.ഒ ടോണി ഫെര്‍ണാണ്ടസ് ഭക്ഷണവുമായി മുന്നിലെത്തിയ ചിത്രങ്ങള്‍ യാത്രാക്കാരിലൊരാള്‍ ഫേസ് ബുക്കിലാണ് പങ്കുവെച്ചത്. ഹൊക്കൈഡോയിലേക്ക് പോകുകയായിരുന്ന ടോണിയോടൊപ്പം കുടുംബവും വിമാനത്തിലുണ്ടായിരുന്നു.
ബോസ് തന്നെ സേവനം നല്‍കിയിരക്കെ ടിക്കറ്റ് മാത്രമല്ല, യാത്രക്കാര്‍ തന്നെ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
എയര്‍ ഏഷ്യ സി.ഇ.ഒ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഫോട്ടോ പങ്കുവെച്ചു.