ന്യൂഡൽഹി - ഹലാൽ മുദ്രയുള്ള ഭക്ഷണം നിരോധിച്ച യു.പി സർക്കാർ നടപടിയിൽ സർക്കാർ നിലപാട് തേടി സുപ്രീം കോടതി സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു.
എന്നാൽ, സർക്കാർ തീരുമാനത്തിൽ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. സർക്കാർ വിശദീകരണത്തിനുശേഷം തുടർ നടപടി എന്നതാണ് സുപ്രിംകോടതിയുടെ തീരുമാനം.
ഹലാൽ മുദ്രയുള്ള ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം, വിൽപന, വിതരണം എന്നിവ നവംബർ 18-നാണ് യോഗി ആതിഥ്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിരോധിച്ചത്. ഈ നിരോധത്തെ ചോദ്യം ചെയ്താണ് ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്. ഹരജിയിൽ ഇടക്കാല ഉത്തരവിടാൻ ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചു.