ഇന്‍ഡോര്‍- പൂര്‍ണ സൂര്യഗ്രഹണം ഉള്‍പ്പെടെ നാല് ഗ്രഹണങ്ങളാണ് 2024ല്‍ നടക്കുകയെങ്കിലും അവയില്‍ ഒന്നുപോലും ഇന്ത്യയില്‍ നിന്നും ദര്‍ശിക്കാനാവില്ലെന്ന് മധ്യപ്രദേശിലെ ജീവാജി ഒബ്‌സര്‍വേറ്ററി സൂപ്രണ്ട് ഡോ. രാജേന്ദ്ര പ്രകാശ് ഗുപ്ത.
മാര്‍ച്ച് 25ന് നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണമാണ് ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രഹണം. എന്നാല്‍ ഇന്ത്യയിലെ പകല്‍ സമയത്താണ് ഗ്രഹണം സംഭവിക്കുന്നത് എന്നതിനാല്‍ കാണാനാവില്ല.
ഏപ്രില്‍ എട്ടാം തിയ്യതി പൂര്‍ണ സൂര്യഗ്രഹണമാണ് സംഭവിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൂര്യഗ്രഹണ സമയത്ത് രാത്രിയായിരിക്കും. അതുകൊണ്ടുതന്നെ ചന്ദ്രഗ്രഹണം പോലെ സൂര്യഗ്രഹണവും കേട്ടുമാത്രം അറിയാം.
സെപ്റ്റംബര്‍ 18ന് രാവിലെ അര്‍ധ ചന്ദ്രഗ്രഹണവും ഒക്‌ടോബര്‍ രണ്ടിന് രാത്രി സൂര്യഗ്രഹണവുമുണ്ടെങ്കിലും ഇന്ത്യയില്‍ ഇവയൊന്നും അനുയോജ്യമായ സമയമല്ല.