ഇടുക്കി - കൊല്ലം- തേനി ദേശീയപാതയില്‍ പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം മലമുകളില്‍ നിന്ന് പാറകളും മണ്ണും റോഡിലേക്ക് പതിച്ചു. റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ശബരിമല തീത്ഥാടകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ മണിക്കൂറില്‍ നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാതയിലാണ് സംഭവം. തുടര്‍ച്ചയായി വാഹനങ്ങള്‍ കടന്ന് പോയതിന് ശേഷമാണ് പാറകള്‍ വീഴുന്നത്. ഇതിന് പിന്നാലെ അല്പ നേരം റോഡില്‍ മറ്റ് വാഹനങ്ങള്‍ എത്തിയതുമില്ല.
ബുധനാഴ്ച പാമ്പനാര്‍, പീരുമേട് പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. തുടര്‍ന്ന് പാതയുടെ മുകള്‍വശത്ത് മലയുടെ ചെങ്കുത്തായ പ്രദേശത്ത് കുതിര്‍ന്നിരുന്ന കല്ലും, മണ്ണുമായി പാറ റോഡിലേക്ക് പതിക്കുകയായിരുന്നു. മത്തായി കൊക്കപ്രദേശത്ത് മുന്‍പും മലയിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. 200 മീറ്ററോളം നീളത്തില്‍ മണ്ണിടിച്ചിലിനും, പാറയും മണ്ണും വീഴാന്‍ സാധ്യത കൂടുതലുള്ള പ്രദേശമാണിവിടം. പീരുമേട് അഗ്നിരക്ഷാസേന, പോലീസ് എന്നിവര്‍ സ്ഥലത്തെത്തി പാറകള്‍ റോഡില്‍ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
അഹ്‌ലന്‍ മോഡി; അബുദാബി ക്ഷേത്രം മോഡി ഉദ്ഘാടനം ചെയ്യും, അരലക്ഷം പേരുടെ സമ്മേളനം
ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ രാജകുമാരന്‍; കോടതി രേഖകളില്‍ ഞെട്ടിക്കുന്ന വേറെയും പേരുകള്‍
ദുബായ് ഫ്‌ളൈ എമിറേറ്റ്‌സ് ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍, ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു