ജിദ്ദ- ഗുഡ്‌ഹോപ്പ് അക്കാദമി നാളെ(വെള്ളി) നടത്താനിരുന്ന ആർട്‌സ് അക്കാദമിയുടെ വേദി മാറ്റി. ജിദ്ദയിലെ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പരിപാടി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് മാറ്റി. നാളെ വൈകിട്ട് ആറു മുതലാണ് പരിപാടി നടക്കുക. ഉദ്ഘാടന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട, പ്രമുഖ സംവിധായകൻ നാദിർഷാ, പ്രശസ്ത നടൻ ജയരാജ് വാര്യൻ, പ്രമുഖ അഭിനേത്രിയും നടിയുമായ പാരീസ് ലക്ഷ്മി, നൃത്താധ്യാപിക പുഷ്പ സുരേഷ്, മിമിക്‌സ് ആർട്ടിസ്റ്റ് നിസാം കോഴിക്കോട്, പിന്നണി ഗായകൻ സിയാവുൽ ഹഖ്, ഗായിക ദാന റാസിഖ് തുടങ്ങിയവർ പങ്കെടുക്കും.