Sorry, you need to enable JavaScript to visit this website.

ശ്രീരാമന്‍ മാംസഭുക്കായിരുന്നെന്ന് എന്‍. സി. പി നേതാവ്; തെളിവെന്തെന്ന് ബി. ജെ. പി നേതാവ്

മുംബൈ- ശ്രീരാമനെ സസ്യാഹാരിയായി ചിത്രീകരിക്കേണ്ടതെന്നും അദ്ദേഹം മാസംഭുക്കാണെന്നും എന്‍. സി. പി നേതാവ് ജിതേന്ദ്ര അവാദ്. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയില്‍ ഒരു പരിപാടെയില്‍ പങ്കെടുക്കവെയാണ് ജിതേന്ദ്ര അവാദ് ഇത്തരം പരാമര്‍ശം നടത്തിയത്. 

പതിനാലു വര്‍ഷം കാട്ടില്‍ കഴിഞ്ഞ ശ്രീരാമന് എവിടെ നിന്നാണ് സസ്യാഹാരം ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു. താന്‍ പറുന്ന കാര്യം ശരിയാണോ തെറ്റാണോ എന്ന് ജനങ്ങള്‍ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ആരെന്തൊക്കെ പറഞ്ഞാലും ഗാന്ധിയും നെഹ്റുവുമാണ് നമുക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ പ്രധാന കാരണക്കാരായതെന്നും സത്യം പറയുമ്പോള്‍ തന്നോട് തിരിച്ചു ചോദ്യം ചോദിക്കരുതെന്നും ജിതേന്ദ്ര അവാദ് പറഞ്ഞു. ഇപ്പോള്‍ എല്ലാവരെയും സസ്യഭുക്കുകളാക്കാന്‍ ശ്രമിക്കുമ്പോള്‍ തങ്ങള്‍ ശ്രീരാമന്റെ അദര്‍ശമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ശ്രീരാമന്‍ മാംസഭുക്കാണെന്ന തെളിവ് ജിതേന്ദ്ര അവാദിന് എവിടെ നിന്നുകിട്ടി എന്ന മറു ചോദ്യവുമായാണ് ബി. ജെ. പി രംഗത്തെത്തിയത്. രാമഭക്തരുടെ വികാരത്തെ അവാദ് മുറിവേല്‍പ്പിച്ചെന്നും ബി. ജെ. പി എം. എല്‍. എ രാം കദം പറഞ്ഞു.

Latest News