ഇടുക്കി - സി പി എം മുതിര്‍ന്ന് നേതാവ് എം എം മണിയുടെ സഹോദരന് ലംബോദരന്റെ സ്ഥാപനത്തില്‍ കേന്ദ്ര ജി എസ് ടി വകുപ്പിന്റെ പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസെസില്‍ നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടക്കുന്നത്.
വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹൈറേഞ്ച് സ്പൈസെസ്. സി പി എമ്മിനകത്ത് നിലനില്‍ക്കുന്ന പ്രാദേശിക തര്‍ക്കങ്ങളെ തുടര്‍ന്നാണ് ലംബോദരന്റെ സ്ഥാപനത്തിന് നേരെ പരാതി ഉയര്‍ന്നതെന്നാണ് സൂചന. സ്ഥാപനത്തിലെ സ്റ്റാഫുകളുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടയുള്ളവ ഉദ്യോഗസ്ഥര്‍ പിടിച്ചുവച്ചിരുക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ തയ്യാറില്ല.