Sorry, you need to enable JavaScript to visit this website.

സര്‍ക്കാറിലേക്ക് കണ്ടുകെട്ടേണ്ട മിച്ചഭൂമി സി പി എം മുന്‍ എം എല്‍ എ മറിച്ച് വിറ്റതായി ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്

കോഴിക്കോട് - സര്‍ക്കാറിലേക്ക് കണ്ടുകെട്ടേണ്ട മിച്ച ഭൂമി  സി പി എം എം മുന്‍ എല്‍ എ മറിച്ച് വിറ്റു. ലാന്‍ഡ് ബോര്‍ഡാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  തിരുവമ്പാടി മുന്‍ എം എല്‍ എയും സി പി എം നേതാവുമായിരുന്ന ജോര്‍ജ് എം തോമസിന് എതിരെയാണ് റിപ്പോര്‍ട്ട്. അഴിതിയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് ജോര്‍ജ് എം തോമസിനെ അടുത്തിടെ സി പി എമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും വിവിധ പാര്‍ട്ടി ഭാരാവാഹിത്വത്തില്‍ നിന്ന് നീക്കുകയും ചെയ്തിരുന്നു. ജോര്‍ജ് എം തോമസിന്റെ പിതാവിന്റെ കൈവശമുണ്ടായിരുന്ന മിച്ചഭൂമി തിരിച്ച് പിടിക്കാന്‍ ലാന്‍ഡ് ബോര്‍ഡ്  നടപടി തുടങ്ങിയതോടെ 2001ല്‍ അഗസ്റ്റിന്‍ എന്നയാള്‍ക്ക് ജോര്‍ജ് എം തോമസ് ഭൂമി കൈമാറുകയായിരുന്നു. പിന്നീട് 2022 ല്‍ ഇതേ ഭൂമി  ഭാര്യയുടെ പേരില്‍ ജോര്‍ജ് എം തോമസ് തിരിച്ച് വാങ്ങി. ഈ ഭൂമിയില്‍ പുതിയ വീട് നിര്‍മിക്കുകയും ചെയ്തു. സെയ്തലവി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച് ലാന്‍ഡ് ബോര്‍ഡ് അന്വേഷണം നടത്തിയത്. 16 ഏക്കറില്‍ ഏറെ മിച്ച ഭൂമി ജോര്‍ജ് കൈവശം വെച്ച് എന്നായിരുന്നു പരാതി. കേസില്‍ രാഷ്ട്രീയ സ്വാധീനം കാരണം നടപടി നീണ്ടു പോയതായി ആക്ഷേപവും ഉണ്ട്. തട്ടിപ്പിന് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്ന് എന്ന് കാണിച്ച് പരാതിക്കാരന്‍ ലാന്‍ഡ് ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്.

 

Latest News