Sorry, you need to enable JavaScript to visit this website.

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച 73കാരന്‍ അറസ്റ്റില്‍

ഇടുക്കി- മൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കുമളി ആനവിലാസം ശാസ്താംനട സ്വദേശി മുത്തുരാജ (73) പോലീസ് പിടിയിലായി. ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഡിസംബര്‍ 29നാണ് കേസിനാസ്പദ  സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. രാവിലെ വീടിന് വെളിയില്‍ കളിച്ചു കൊണ്ടിരുന്ന മറ്റ് കുട്ടികളെ വീടുകളിലേക്ക് പറഞ്ഞു വിട്ടതിന് ശേഷം മൂന്ന് വയസുകാരിയെ ഊഞ്ഞാലിരുത്തി മുത്തുരാജ് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ കുട്ടിയുടെ അമ്മ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം വിവരം പോലീസിനു കൈമാറി. കുമളി എസ് .എച്ച് .ഒ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അന്വേഷണ സംഘത്തില്‍ എസ് .ഐ മാരായ ജമാല്‍, സുബൈര്‍ ടി. എസ്, എ. എസ് .ഐ ജോസ്, സി. പി. ഒമാരായ ഷിജു മോന്‍ ആര്‍, സനില്‍ രവി, ശ്രീനാഥ് പി. എസ് എന്നിവര്‍ ഉണ്ടായിരുന്നു.

VIDEO നിങ്ങള്‍ എവിടെയാണെന്ന് അധികൃതര്‍ ഉടന്‍ കണ്ടെത്തും; സൗദിയിലെ അനുഭവം വിശദീകരിച്ച് പ്രവാസി

VIDEO 35 റിയാല്‍ മതി, ജിദ്ദയില്‍ എട്ടു രാജ്യങ്ങള്‍ കണ്ടു മടങ്ങാം

മെറ്റാവേഴ്‌സില്‍ ആദ്യ ബലാത്സംഗം;പെണ്‍കുട്ടിയുടെ ഡിജിറ്റൽ അവതാരത്തിന് പീഡനം, പോലീസ് അന്വേഷിക്കുന്നു

 

Latest News