ലണ്ടന്‍-ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടിലെ ലിഫ്റ്റ് പണി മുടക്കിയത് കാരണം വെട്ടിലായത് നൂറുകണക്കിന് യാത്രക്കാരും അവരുടെ കുടുംബങ്ങളും. പൈലറ്റും ക്രൂവും മണിക്കൂറുകള്‍ എയര്‍പോര്‍ട്ടിലെ ലിഫ്റ്റില്‍ കുരുങ്ങിയതോടെ മണിക്കൂറുകള്‍ യാത്രക്കാര്‍ വിമാനത്തില്‍ ഇരിക്കേണ്ടിവന്നു. വിമാനത്താവളത്തിലെ ലിഫ്റ്റില്‍ പൈലറ്റും, ക്രൂവും ഉള്‍പ്പെടെ കുടുങ്ങിയതോടെ നൂറുകണക്കിന് വിമാനയാത്രക്കാരാണ് കുഴപ്പത്തിലായത്. മൂന്ന് മണിക്കൂറിലേറെ എടുത്താണ് കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ സാരമായ യാത്രാദുരിതം രൂപപ്പെട്ടു.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് വിമാനമാണ് പറക്കാന്‍ വൈകിയത്. ഫയര്‍ഫൈറ്റേഴ്സ് ടീം സ്ഥലത്ത് എത്തിച്ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ മണിക്കൂറുകളെടുത്തു. ഇതോടെ രാവിലെ 7.45ന് പുറപ്പെടേണ്ട വിമാനം വൈകി. രാവിലെ 6 മണിക്ക് ലിഫ്റ്റില്‍ പെട്ട ജോലിക്കാരെ പുറത്തെത്തിക്കാന്‍ സാധിച്ചത് 9.30-ഓടെ മാത്രമാണ്. ഖത്തറില്‍ നിന്നും കണക്ഷന്‍ വിമാനങ്ങള്‍ പിടിക്കേണ്ടവരാണ് ഇതോടെ ബുദ്ധിമുട്ടിലായത്. പ്രശ്നം തീരാന്‍ ഏറെ സമയം വേണ്ടിവന്നതോടെ മീല്‍ ടിക്കറ്റിന് വരെ ഇടിയായെന്ന് യാത്രക്കാര്‍ പറഞ്ഞു. താല്‍ക്കാലിക ലിഫ്റ്റില്‍ വിമാന ക്രൂ ജീവനക്കാര്‍ കുടുങ്ങിയെന്ന് വിമാനത്താവളം സ്ഥിരീകരിച്ചു. ഇതുമൂലം നേരിട്ട കാലതാമസങ്ങള്‍ക്ക് യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ലിഫ്റ്റ് കോണ്‍ട്രാക്ടര്‍ക്ക് സിസ്റ്റം ശരിപ്പെടുത്താന്‍ സാധിക്കാതെ വന്നതോടെ വെസ്റ്റ് മിഡ്ലാന്‍ഡ്സ് ഫയര്‍ സര്‍വ്വീസിന്റെ സേവനം തേടുകയും, ഇവര്‍ സ്ഥലത്തെത്തി പാനല്‍ നീക്കി ജീവനക്കാരെ പുറത്തിറക്കുകയുമായിരുന്നു.