തിരുവനന്തപുരം - മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ്, പുതുവത്സര വിരുന്ന് പ്രതിപക്ഷ നേതാവും ഉപനേതാവുമെല്ലാം ബഹിഷ്കരിച്ചപ്പോൾ യു.ഡി.എഫിൽനിന്ന് മുസ്ലിം ലീഗ് നേതാവ് പി.വി അബ്ദുൽവഹാബ് എം.പി പങ്കെടുത്തു.
മസ്കറ്റ് ഹോട്ടലിലെ ചടങ്ങിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവയും പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കം കോൺഗ്രസ്, ബി.ജെ.പി നേതാക്കളെയെല്ലാം ക്ഷണിച്ചെങ്കിലും ഇതുവരെയും ആരുമെത്തിയില്ല. കഴിഞ്ഞ വർഷം 570 പേർ പങ്കെടുത്ത വിരുന്നിൽ 9 ലക്ഷത്തി 24,160 രൂപയായിരുന്നു ചെലവ്.