Sorry, you need to enable JavaScript to visit this website.

പോലീസുകാരന്‍ ദളിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി

ആഗ്ര - പോലീസുകാരന്‍ 25 വയുകാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. 27കാരനായ പോലീസ് കോണ്‍സറ്റബിള്‍ രാഘവേന്ദ്ര സിംഗിന്റെ വാടകമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കണ്ടെത്തിയത്. ഇതോടെ രാഘവേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിസംബര്‍ 29നാണ് പോലീസ് കോണ്‍സ്റ്റബിള്‍ രാഘവേന്ദ്ര സിങ്ങിന്റെ വാടക വീട്ടില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. കൊല്ലപ്പെട്ട യുവതിയും രാഘവേന്ദ്ര സിംഗും തമ്മില്‍ നേരത്തെ മുതല്‍ പരിചയമുള്ളവരാണ്. സംഭവം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് വരെ യുവതി കോണ്‍സ്റ്റബളിന്റെ വാടക മുറി സന്ധര്‍ശിച്ചിരുന്നു. കൊലപാതകത്തിന് ശേഷം സിങ്ങ് തന്നെ സുഹൃത്തുക്കളോട് ഇതേ പറ്റി പറഞ്ഞതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഝാന്‍സി സ്വദേശിയാണ് രാഘവേന്ദ്ര സിംഗ്.  ഇവര്‍ രണ്ട് പേരും ഒരുമിച്ച് നഴ്‌സിംഗ് പഠനത്തിന്റെ ഭാഗമായി ട്രെയിനിംഗ് നടത്തിയിട്ടുണ്ട്.  ഈ കാലം മുതലുള്ള പരിചയമാണ് ഇരുവരും തമ്മിലെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. രാഘവേന്ദ്രയുടെ വീട്ടില്‍ യുവതിയുടെ വീട്ടുകാര്‍ വിവാഹാലോചനയുമായി എത്തിയിരുന്നു. എന്നാല്‍ രാഘവേന്ദ്രയുടെ കുടുംബം ഈ ബന്ധം നിരാകരിച്ചു. എങ്കിലും ഇരുവരും തമ്മില്‍ ബന്ധം തുടര്‍ന്നിരുന്നുവെന്നാണ് യുവതിയുടെ സഹോദരന്‍ പറയുന്നത്. അടുത്തിടെ ആഗ്രയിലേക്ക് നിയമിതനായ രാഘവേന്ദ്ര സിംഗ് ബേലന്‍ഗജിലെ വാടക മുറിയില്‍ ആയിരുന്നു താമസം. കൊല്ലപ്പെട്ട യുവതി ഗുരുഗ്രാമിലെ കിഡ്‌നി സെന്ററില്‍ ജോലി ചെയ്ത് വരികയായിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് രാഘവേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

Latest News