ന്യൂദല്‍ഹി - സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചു വരുത്തുന്നതിന് സുപ്രീം കോടതി മാര്‍ഗ്ഗരേഖ തയ്യാറാക്കി. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താവൂവെന്നതാണ് മാര്‍ഗ രേഖയിലെ പ്രധാന നിര്‍ദ്ദേശം. തെളിവു ശേഖരണത്തിനോ കേസിന്റെ തുടര്‍ നടപടികള്‍ക്കോ ആവശ്യമെങ്കില്‍ വിളിച്ചു വരുത്താം. ആദ്യ തവണ കഴിവതും ഓണ്‍ലൈനായി ഹാജരാകാന്‍ അനുവദിക്കണം.ഉദ്യോഗസ്ഥരുടെ വസ്ത്രം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കോടതി പരാമര്‍ശം നടത്തരുത്. ഉദ്യോഗസ്ഥരെ അപമാനിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.