മക്കരപ്പറമ്പ-മുന്‍ പ്രവാസിയും സമസ്ത വേദികളിലെ നിറസാന്നിദ്ധ്യവുമായിരുന്ന കാച്ചിനിക്കാട് തയ്യില്‍ മുള്ളാക്കല്‍ ഹസ്സന്‍ മുസ്ല്യാര്‍ എന്ന കാച്ചിനിക്കാട് ഹസ്സന്‍ ഫൈസി (73) നിര്യാതനായി. രണ്ടര പതിറ്റാണ്ടിലധികം സൗദി അറേബ്യയിലെ മഹായില്‍ പ്രവാസിയും മഹായില്‍ കെ എം സി സി അദ്ധ്യക്ഷനുമായിരുന്നു.
നിരവധി ശിഷ്യഗണങ്ങളുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രവര്‍ത്തക സമിതി അംഗവും എസ് . വൈ.എസ്. മങ്കട മണ്ഡലം
ട്രഷററുമായിരുന്നു. മഹായില്‍ കെ എം സി സി പ്രസിഡന്റായിരുന്ന കാലത്ത് നൂറ് കണക്കിന് നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം വര്‍ഷംതോറും കെ എം സി സി കമ്മിറ്റി മുഖേന നടത്തിക്കൊടുത്തിരുന്നു. മീനാര്‍ കുഴി ദര്‍സില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ. കെ.ആലിക്കുട്ടി മുസ്ല്യാരുടെ ശിഷ്യനായിരുന്നു. പട്ടിക്കാട് നിന്ന് ഫൈസി ബിരുദമെടുത്ത് തൃശൂര്‍തൃത്താല ജുമാമസ്ജിദില്‍ ഖതീബും മുദരിസുമായിട്ടുണ്ട്.
രാമപുരം അന്‍വാറുല്‍ ഹുദാ ഇസ്ലാമിക്ക് കോംപ്ലക്‌സ് കമ്മറ്റി വൈസ് പ്രസിഡന്റ്, വടക്കാങ്ങര പി.എം.ബി.ഐ. സി,പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ബദ്‌രിയ ഇസ്ലാ മി ക്ക് സെന്റര്‍ വൈസ് ചെയര്‍മാന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി അംഗം, എസ്.വൈ.എസ്.മങ്കട മണ്ഡലം വൈസ് പ്രസിഡന്റ്,ട്രഷറര്‍, എസ് വൈ എസ് ജില്ല പ്രവര്‍ത്തക സമിതി അംഗം, എസ് വൈ എസ് മണ്ഡലം ട്രഷറര്‍ , മക്കരപ്പറമ്പ റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രിസിഡന്റ്, കാച്ചിനിക്കാട് മഹല്ല് പ്രസിഡന്റ്, ട്രഷറര്‍ , പഞ്ചായത്ത്മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റ്,കാച്ചിനിക്കാട് വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: ഫാത്തിമ ചോലേമ്പാറ ( വടക്കാങ്ങര)
മക്കള്‍:ഹബീബ് (റിയാള് ), ശഫീഖ് (ഖത്തര്‍ )റഫീഖ് (ബിസിനസ്), ശബീബ് (അധ്യാപകന്‍, കുറുവ യു പി സ്‌കൂള്‍ )
മരുമക്കള്‍: ആലിങ്ങല്‍ഹുസ്‌നിയ്യ കൊളപ്പറമ്പ, സഹ് ല തവളേങ്ങല്‍
വഴിപ്പാറ, നുസ്ഹ തയ്യില്‍ കാച്ചി നിക്കാട്.
സഹോദരങ്ങള്‍: മുഹമ്മദ്, പാത്തുമ്മ, കദീജ, ഉണ്ണീന്‍കുട്ടി, അബൂബക്കര്‍ എന്ന മുള്ളാക്കല്‍ അബു. മയ്യിത്ത് നമസ്‌കാരത്തിന് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.