എയര്‍ബസ് കമ്പനിയുടെ ക്രിസ്മസ് പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

പാരീസ്- പ്രമുഖ ഫ്രഞ്ച് വിമാനക്കമ്പനിയായ എയര്‍ബസ്  ഒരുക്കിയ ക്രിസ്മസ് പാര്‍ട്ടിയില്‍ പങ്കെടുത്ത നൂറോളം ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ടുകള്‍. കമ്പനി വക്താവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, 700 ലധികം ജീവനക്കാരെ ഭക്ഷ്യവിഷബാധ ബാധിച്ചിട്ടുണ്ട് എന്നാണ് ഫ്രാന്‍സിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഏത് തരത്തിലുള്ള ഭക്ഷണമാണ് രോഗത്തിന് കാരണമായതെന്ന് വക്താവ് വ്യക്തമാക്കിയിട്ടില്ല. 2,600 ജീവനക്കാരാണ് ഫ്രാന്‍സിലെ എയര്‍ബസ് അറ്റ്‌ലാന്റ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്. കമ്പനിയുടെ തന്നെ റെസ്റ്റോറന്റിലാണ് ഭക്ഷണം തയാറാക്കിയത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭക്ഷ്യവിഷബാധയേറ്റ ജീവനക്കാരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് എയര്‍ബസ് അറ്റ്‌ലാന്റയുടെ വക്താവ് അറിയിച്ചു.

 

Latest News