Sorry, you need to enable JavaScript to visit this website.

മതംമാറ്റം ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതനെ അറസ്റ്റ്‌ചെയ്തു; ഭാര്യക്കും ചർച്ച് അംഗങ്ങൾക്കുമെതിരെ കേസ്

പനജി - ആളുകളുടെ മതപരിവർത്തനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. ഫൈവ് പില്ലർ ചർച്ചിലെ പാസ്റ്റർ ഡെമനിക് ഡിസൂസയെയാണ് നോർത്ത് ഗോവയിൽ നിന്ന് പോലീസ് പിടികൂടിയത്. 
 ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295 (ആരാധനാലയത്തെ മലിനമാക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം പാസ്റ്റർക്കെതിരെ എട്ടു വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാസ്റ്റർക്കെതിരെ മാജിക്കൽ റെമഡീസ് ആക്ട് പ്രകാരവും കുറ്റം ചുമത്തിയതായി പോലീസ് പറഞ്ഞു. 
 ഡിസൂസയുടെ ഭാര്യ യുവാൻ മസ്‌കരനാസ, നോർത്ത് ഗോവയിലെ സിയോലിം ചർച്ച് അംഗങ്ങൾ എന്നിവർക്കെതിരെയും കേസെടുത്തതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജിവ്ബ ദാൽവി അറിയിച്ചു. 2023ൽ നോർത്ത് ഗോവ കലക്ടർ ഡൊമിനിക് ഡിസൂസക്കും ഭാര്യ യുവാൻ മസ്‌കരനാസിനും എതിരെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 144 പ്രകാരം നടപടിയെടുത്തിരുന്നു. എന്നാൽ, ബോംബെ ഹൈകോടതി ഇത് റദ്ദാക്കി ശേഷം സോപാധിക ജാമ്യം അനുവദിക്കുകയുണ്ടായി. ഇതിന് പിന്നാലെ ആളുകളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയെന്നാരോപിച്ച് ഡൊമിനിക് ഡിസൂസയെയും ഭാര്യ യുവാൻ മസ്‌കരനാസിനെയും മെയ് 27ന് ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വഞ്ചനയും വശീകരണവും ആരോപിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ നോർത്ത് ഗോവ ജില്ലാ മജിസ്‌ട്രേറ്റ് പാസ്റ്ററെ മതപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽനിന്ന് വിലക്കിയിരുന്നു.
 

Latest News