അബുദാബി- സമാനതകളില്ലാത്ത പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ യു.എ.ഇ കാണിക്കുന്ന താല്‍പര്യത്തിന് സമാനതകളില്ല. പല രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്താന്‍ ആദ്യം തന്നെ മുന്നോട്ടുവന്നത് യു.എ.ഇയാണ്.
ദേശീയ ദിനപത്രമായ അല്‍ ഇത്തിഹാദ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍
കേളത്തിലെ പ്രളയക്കാഴ്ചകള്‍ വലിയ പ്രാധാന്യത്തെടെയാണ് നല്‍കിയത്. കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ ഔദ്യോഗികമായി വീഡിയോ പുറത്തിറക്കി. പ്രളയത്തിന് മുമ്പും ശേഷവുമുള്ള കേരളത്തെ ദൃശ്യവത്കരിക്കുന്ന വീഡിയോ ഈ അവസ്ഥയില്‍നിന്ന് കരകയറാന്‍ എല്ലാവരുടെയും പിന്തുണയാണ് ആവശ്യപ്പെടുന്നത്.