വാഷിംഗ്ടണ്‍-ഗാസയില്‍ നിന്ന് കുറച്ച് സൈനികരെ പിന്‍വലിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനം ഗാസയുടെ വടക്ക് ആക്രമണത്തിന്റെ തീവ്രത കുറക്കുമെന്ന് അമേരിക്ക. യുദ്ധം തുടരുകയാണെങ്കിലും വടക്കന്‍ ഭാഗത്ത് തീവ്രത കുറഞ്ഞ പ്രവര്‍ത്തനങ്ങളിലേക്കുള്ള ക്രമാനുഗതമായ മാറ്റത്തിന്റെ തുടക്കമാണിതെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തന്ത്രങ്ങള്‍ മാറ്റാനും സൈനികരുടെ എണ്ണം വെട്ടിക്കുറക്കാനുമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതിനാല്‍ തിങ്കളാഴ്ച ഗാസയുടെ ചില പ്രദേശങ്ങളില്‍നിന്ന് ഇസ്രായില്‍ ടാങ്കുകള്‍ പിന്‍വലിച്ചതായി താമസക്കാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ഗാസയുടെ മറ്റു ഭാഗങ്ങളില്‍ ബോംബാക്രമണം തുടരുകയാണ്.
വടക്കന്‍ മേഖലയില്‍ തീവ്രത കുറക്കാന്‍ തങ്ങള്‍ പ്രേരിപ്പിച്ചുവരികയായിരുന്നുവെന്നും ഇത് ക്രമാനുഗതമായ മാറ്റത്തിന്റെ തുടക്കമാണെന്നും യു.എസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹമാസിന്റെ സൈനിക ശേഷി ഇല്ലാതാക്കുന്നതില്‍ ഇസ്രായില്‍ പ്രതിരോധ സേനയുടെ വിജയത്തെയും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.
വടക്കന്‍ ഭാഗത്ത് ഇപ്പോഴും യുദ്ധം നടക്കുന്നുണ്ടെങ്കിലും തെക്കന്‍ പ്രദേശങ്ങില്‍ മാറ്റങ്ങളൊന്നുമില്ലെന്നും യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭാര്യ കാമുകനോടൊപ്പം പോയി, മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ
സൗദിയിലെ നജ്‌റാന്‍ ജയിലില്‍ 29 ഇന്ത്യക്കാര്‍; ചാരായ വാറ്റില്‍ തമിഴ്‌നാട് സ്വദേശികളും മലയാളിയും