ന്യൂദൽഹി- മഹാരാഷ്ട്രയിലെ നവി മുംബൈയിൽ പുതിയ ഹിറ്റ് ആന്റ് റൺ നിയമത്തിനെതിരെ പ്രതിഷേധിച്ച ട്രക്ക് െ്രെഡവർമാർ പോലീസുകാരനെ ഓടിച്ചിട്ട് ആക്രമിച്ചു. മുംബൈയിലെ ജെ.എൻ.പി.ടി റോഡിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചത് അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. വടികളുമായി എത്തിയ അക്രമികൾ പോലീസുകാരനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന പോലീസുകാരനെ അക്രമികൾ പിന്തുടർന്ന് അക്രമിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം 40 ഓളം ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തതായി നവി മുംബൈ സർക്കിൾ ഡിസിപി വിവേക് പൻസാരെ അറിയിച്ചു.