ലുധിയാന- ഒന്‍പത് വയസുകാരിലെ ഇരുമ്പു വടി കൊണ്ട് അടിച്ച കേസില്‍ അയല്‍ക്കാരിക്കെതിരെ പോലീസ് കേസെടുത്തു. പഞ്ചാബിലെ സന്തോഖ് നഗറിലാണ് സംഭവം.
സന്തോഖ് നഗറിലെ ശിവപുരിയില്‍ താമസിക്കുന്ന പര്‍വേസ് അലാമാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരാഴ്ച മുന്‍പുണ്ടായ സംഭവത്തില്‍ ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്.
പെണ്‍കുട്ടി വീടിനു പുറത്തു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ വെള്ളത്തിന്റെ സ്വിച്ച് ഓണ്‍ ചെയ്തുവെന്ന് ആരോപിച്ച് അയല്‍ക്കാരി ഇരുമ്പു വടി കൊണ്ട് അടിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ചതായും പരാതിയിലുണ്ട്. പെണ്‍കുട്ടിയെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് ചണ്ഡിഗഡിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.