പട്‌ന - വയോധികയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം നടന്നത്. ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ ബീഹാര്‍ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 26 നാണ് വയോധികയുടെ വികൃതമായ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 25ന് ഗയയില്‍ നിന്ന് നവാഡയിലെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു കൊല്ലപ്പെട്ട വൃദ്ധയും ഭര്‍ത്താവും. നവാഡ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ഇവര്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഒരു ഇ-റിക്ഷ വിളിച്ചു. വയോധിക കയറിയ ഉടനെ ഇവരുടെ ഭര്‍ത്താവിനെ കയറ്റാതെ ഓട്ടോ ഡ്രൈവര്‍ വേഗം വണ്ടിയെടുത്ത് ഓടിച്ചു പോകുകയായിരുന്നു. പിന്നീട് വയോധികയുടെ ഭര്‍ത്താവ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വയോധികയുടെ വികൃതമായ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്.