ബുറൈദ - ബുറൈദക്കു സമീപം പ്രളയത്തിൽ പെട്ട ബസിൽ കുടുങ്ങിയ ഒമ്പതു പേരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷിച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് ബസ് മലവെള്ളപ്പാച്ചിലിൽ പെട്ടത്. ഇതോടെ യാത്രക്കാർ സിവിൽ ഡിഫൻസിന്റെ സഹായം തേടുകയായിരുന്നു.