(അൽമോറ) യു.പി - ക്രിക്കറ്റ് കളി കഴിഞ്ഞയുടനെ വെള്ളം കുടിച്ച 17-കാരൻ മരിച്ചു. ഉത്തർപ്രദേശിലെ അൽമോറ ജില്ലയിലാണ് സംഭവം. ഹസൻപൂരിലെ കയാസ്താനിലെ പത്താം ക്ലാസ് വിദ്യാർത്ഥി പ്രിൻസ് സൈനിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.
വിദ്യാർത്ഥി പ്രിൻസ് സൈനി സുഹൃത്തുക്കൾക്കൊപ്പം ശനിയാഴ്ച ചാമുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോയിരുന്നു. കളി കഴിഞ്ഞയുടൻ തണുത്ത വെള്ളം കുടിച്ച പ്രിൻസ് പെട്ടെന്ന് ബോധരഹിതനാവുകയായിയിരുന്നു. ഉടനെ സുഹൃത്തുക്കൾ പ്രിൻസിന്റെ മാതാപിതാക്കളെ വിവരം അറിയിച്ച് വേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.