വിജയവാഡ(ആന്ധ്രാപ്രദേശ്) - കണ്‍മുന്നില്‍ പിഞ്ചുബാലനെ തെരുവ് നായകള്‍ കടിച്ച് കുടയുന്നത് കണ്ടിട്ടും കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടിട്ടും സമീപത്ത് കൂടി കൂളായി നടന്ന് പോവുന്ന യാത്രക്കാരന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ത്തുകയാണ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നാണ് കരാട്ടെ ക്ലാസിലേക്ക് പോകുന്ന ആറുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ പി ടി ഐ പുറത്ത് വിട്ടത്. ആക്രമണത്തില്‍ കുട്ടിയ്ക്ക് ഗുരുതര പരിക്കേറ്റു. തെരുവുനായ അടുത്തേക്ക് ചാടി വരുന്നത് കണ്ട് പകച്ച് നിന്ന കുട്ടി ഓടിയതോടെ നായകള്‍ കൂട്ടമായെത്തി കടിച്ച് കുടയുകയായിരുന്നു. സംപത് നഗറിലെ ശിവക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. പുറത്ത് വന്ന വീഡിയോയില്‍ കുട്ടിയെ നായ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ സമീപത്ത് കൂടി കൂളായി പോകുന്ന ഒരു കാല്‍നടയാത്രക്കാരനേയും കാണാം. കുട്ടി അലറി വിളിച്ചിട്ട് പോലും തിരിഞ്ഞ് പോലും നോക്കാതെയാണ് ഇയാള്‍ നടന്ന് പോകുന്നത്. അതുവഴി എത്തിയ ഇരുചക്രവാഹനത്തിലെത്തിയ ആളാണ് കുട്ടിയുടെ രക്ഷയ്ക്ക് എത്തിയത്. അഞ്ചിലധികം നായകളാണ് കുട്ടിയെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൈദരാബാദുകാരനായ കുട്ടി അവധിക്കാലം ആഘോഷിക്കാനായാണ് ഗുണ്ടൂരിലേക്ക് എത്തിയത്.
VIDEO | A pack of stray dogs attacked a six-year-old boy on #Guntur, Andhra Pradesh, earlier today.
— Press Trust of India (@PTI_News) December 30, 2023
(Source: Third Party) pic.twitter.com/d6DwAWMWYW