Sorry, you need to enable JavaScript to visit this website.

എം എ യൂസഫലി പൊന്നു പോലെ കൊണ്ടു നടക്കുന്ന ആ നിധി കണ്ടോ? അവിടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ വിജയങ്ങള്‍

ദുബായ് - ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഏറ്റവും പ്രധാനപ്പെട്ട ഇടമുള്ള, മലയാളിയുടെ അഭിമാനമായ എം എ യൂസഫലി പ്രവാസ ജീവിതത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുകയാണ്. 50 വര്‍ഷ നീണ്ട അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തില്‍ ഇന്നും നിധി പോലെ കൊണ്ടു നടക്കുന്ന ഒരു സാധനമുണ്ട്. അവിടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ വിജയങ്ങളോരോന്നും. മറ്റൊന്നുമല്ല അന്‍പത് വര്‍ഷം മുന്‍പ് മുംബൈ തുറമുഖത്ത് നിന്ന് അബുദാബിയിലേക്കെത്താനായി ഉപയോഗിച്ച തന്റെ ആദ്യ പാസ്‌പോര്‍ട്ട് യൂസഫലിക്ക് മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ്.

വായിക്കുക

എന്തു പട്രോളിംഗ്; പടക്കപ്പലുകള്‍ക്കിടയിലൂടെ വീണ്ടും ഹൂതി മിസൈല്‍, ചരക്കു കപ്പലില്‍ പതിച്ചു

നവാസിനെ ആരും ഒന്നും പറഞ്ഞില്ല, എന്നെ പോണ്‍ താരമാക്കി-നടി രാജശ്രീ


1973 ല്‍ അഹമ്മദാബാദില്‍ നിന്ന് ഇഷ്യൂ ചെയ്ത ആ പാസ്‌പോര്‍ട്ടിലാണ് 1973 ഡിസംബര്‍ 31 അദ്ദേഹം ഗള്‍ഫിലെത്തിയത്. പിന്നീടങ്ങോട്ടുള്ള യൂസഫലിയുടെ ജീവിത യാത്ര  യാത്ര ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. അന്ന് മുതല്‍ തുടങ്ങിയ ലോക യാത്രയുടെ സീല്‍ പതിഞ്ഞ്  പേജുകള്‍ തീര്‍ന്നത് 42 പാസ്‌പോര്‍ട്ടുകളാണ്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ലുലു ഗ്രൂപ്പ് ലോകമാകെ വളര്‍ന്നത്. ഇന്ന് 46 രാജ്യങ്ങളില്‍ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനമുണ്ട്. 69,000 ത്തില്‍ അധികം ജീവനക്കാരുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അബുദാബിയിലാണ് ലുലു ഗ്രൂപ്പിന്റെ ആസ്ഥാനം.
അര നൂറ്റാണ്ട് കാലം ആഗ്രഹിച്ചതിനപ്പുറം തന്ന് തന്നെ വളര്‍ത്തിയ
അറബ് മണ്ണിനോട് നന്ദി പ്രകടിപ്പിച്ച് പ്രവാസത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി യൂസഫലി കൂടിക്കാഴ്ച്ച നടത്തി. ആദ്യയാത്ര മുതല്‍ നിധിപോലെ സൂക്ഷിക്കുന്ന പാസ്‌പോര്‍ട്ട് അദ്ദേഹം യു എ ഇ പ്രസിഡന്റിനെ കാണിക്കുകയും ചെയ്തു. 

 

Latest News