Sorry, you need to enable JavaScript to visit this website.

മണിപ്പൂരില്‍ പോലീസിനു നേരെ അജ്ഞാത സംഘത്തിന്റെ വെടിവെയ്പ്

തെങ്നൗപാല്‍ ജില്ലയിലെ മോറെയില്‍ അജ്ഞാതരായ തോക്കുധാരികളും സുരക്ഷാ സേനയും തമ്മിലുണ്ടായ കനത്ത വെടിവെപ്പില്‍ മണിപ്പൂര്‍ പൊലീസ് കമാന്‍ഡോയ്ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. അതിര്‍ത്തി പട്ടണമായ മോറെയില്‍ നിന്ന് പ്രധാന കേന്ദ്രത്തിലേക്ക് പോകവേ തോക്കുധാരികള്‍ പൊലീസ് വാഹനങ്ങളെ ലക്ഷ്യമിടുകയായിരുന്നു. 

ഇംഫാല്‍- മോറെ റോഡിലെ എം ചഹ്നൗ വില്ലേജ് സെക്ഷന്‍ മുറിച്ചുകടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 
തെങ്നൗപാല്‍ ജില്ലയിലെ മോറെ വാര്‍ഡ് നമ്പര്‍ 9-ല്‍ ചിക്കിം വെംഗില്‍ മോറെയുടെ കമാന്‍ഡോ ടീമിന് നേരെ അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയും ബോംബ് എറിയുകയും ചെയ്തു. മണിപ്പൂര്‍ പോലീസ് കമാന്‍ഡോകള്‍ പ്രദേശത്ത് പതിവ് നിരീക്ഷണം നടത്തുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. തുടക്കത്തില്‍ രണ്ട് ബോംബുകള്‍ പൊട്ടിത്തെറിച്ചു, തുടര്‍ന്ന് 350 മുതല്‍ 400 റൗണ്ടുകള്‍ വരെ വെടിവെയ്പുണ്ടായതായും പൊലീസ് പറഞ്ഞു. 

മോറെയിലെ രണ്ട് വീടുകള്‍ക്കും തീയിട്ടതായി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് അക്രമങ്ങള്‍ ഒഴിവാക്കാനും ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അഭ്യര്‍ഥിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കടങ്ബന്ദില്‍ അജ്ഞാതര്‍ ഒരു വില്ലേജ് ഗാര്‍ഡിനെ കൊലപ്പെടുത്തിയതിനെ അദ്ദേഹം അപലപിച്ചു, ദുഷ്ടശക്തികള്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു.

അക്രമം ഉപേക്ഷിക്കാമെന്നും ചര്‍ച്ചാ മേശയിലേക്ക് വരാമെന്നും സാധാരണ നില പുനഃസ്ഥാപിക്കാന്‍ സംഭാഷണം ആരംഭിക്കാമെന്നും സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിംഗ് പറഞ്ഞു, അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വില്ലേജ് ഗാര്‍ഡിന്റെ കൊലയാളികളെ പിടികൂടാന്‍ സുരക്ഷാ സേന ഓപ്പറേഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

കുന്നുകളിലും താഴ്വരകളിലും സമാധാനം സ്ഥാപിക്കുന്നതിനായി പൊതുസമൂഹ സംഘടനകളും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

നിങ്ങൊമ്പത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോയി.

Latest News