കറാച്ചി- അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ രണ്ട് മണ്ഡലങ്ങളിൽ നൽകിയ നാമനിർദ്ദേശപത്രിക തള്ളി. 2022 ഏപ്രിലിൽ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടതുമുതൽ നിരന്തരമായ നിയമനടപടി നേരിടുകയാണ് ഇംറാൻ ഖാൻ. ഫെബ്രുവരി 8 ന് നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാണ് ഇംറാൻ ഖാൻ പത്രിക നൽകിയത്.
ലാഹോർ, മിയാൻവാലി എന്നീ മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്നതിനാണ് പത്രിക നൽകിയിരുന്നത്. കോടതി ശിക്ഷിച്ചതിനാലാണ് പത്രിക തള്ളിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.