Sorry, you need to enable JavaScript to visit this website.

ഇൻഡിഗോ വിമാനത്തിൽ വിളമ്പിയ സാൻഡ്‌വിച്ചിൽ പുഴു, പരാതിയുമായി യാത്രക്കാരി

ന്യൂദൽഹി- ഇൻഡിഗോയുടെ ദൽഹിമുംബൈ വിമാനത്തിൽ വിളമ്പിയ സാൻഡ്‌വിച്ചിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ യുവതിയോട് ഇൻഡിഗോ എയർലൈൻസ് മാപ്പ് പറഞ്ഞു. ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച പോസ്റ്റിലാണ് യുവതി ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ച കാര്യം പറഞ്ഞത്. എയർലൈൻ അധികൃതർക്ക് പരാതി നൽകുമെന്നും യുവതി വ്യക്തമാക്കിയിരുന്നു. സാൻഡ് വിച്ച് മോശമായിട്ടും യാത്രക്കാർക്ക് ഇത് വിളമ്പുന്നത് തുടർന്നുവെന്നും യുവതി ഇൻസ്റ്റഗ്രമിൽ പറഞ്ഞിരുന്നു. തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ആവശ്യമില്ലെന്നും യാത്രക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണമെന്നാണ് ആവശ്യമെന്നും യുവതി പറഞ്ഞു. പോസ്റ്റ് ശ്രദ്ധയിൽ പെട്ട എയർലൈൻ അധികൃതർ ഉടൻ ക്ഷമാപണവുമായി രംഗത്തെത്തി. പരാതിയെ പറ്റി അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു. ദൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള 6ഋ 6107 ഫ്‌ലൈറ്റിലെ അനുഭവത്തെക്കുറിച്ച് ഞങ്ങളുടെ ഒരു ഉപഭോക്താവ് ഉന്നയിച്ച ആശങ്ക ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിമാനത്തിൽ നൽകുന്ന ഭക്ഷണപാനീയങ്ങൾ ഉയർന്ന ഗുണനിലവാരമുള്ളതാകണമെന്ന ഞങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഉന്നയിച്ച വിഷയം സംബന്ധിച്ച് പരിശോധന നടക്കുകയാണ്. കാറ്ററിംഗ് സർവീസ് നൽകുന്ന കമ്പനിയുമായി ചേർന്ന് ഇക്കാര്യം ചർച്ച ചെയ്യുകയാണെന്നും എയർലൈൻസ് കൂട്ടിച്ചേർത്തു.
 

Latest News